1.  പ്രയോഗങ്ങൾ
2.  മാതൃകകൾ
(i)     കത്ത്
(ii)     അനൗദ്യോഗിക കുറിപ്പ്
(iii)    സർക്കുലർ
(iv)    വിജ്ഞാപനം
(v)     സർക്കാരുത്തരവ് 
A general instruction may be issued ഒരു പൊതുനിർദേശം നൽകാവുന്നതാണ്
A reminder may be sent to the Divisional Officer ഡിവിഷണൽ ഓഫീസർക്ക് ഒരു ഓർമ്മക്കുറിപ്പ് അയക്കാവുന്നതാണ്
A report with full particulars shall be filed പൂർണ വിവരണങ്ങളോടു കൂടിയ ഒരു റിപ്പോർട്ട് ഫയൽ ചെയ്യണം
A revised draft memorandum is put up as desired by the Director  ഡയറക്ടറുടെ താൽപ്പര്യമനുസരിച്ച് പുതുക്കിയ മെമ്മോറാണ്ടത്തിന്റെ കരട് സമർപ്പിക്കുന്നു
According to the circumstances of the case കേസിന്റെ സാഹചര്യങ്ങൾക്കനുസൃതമായി
Acknowledge the receipt of the letter കത്തു കിട്ടിയ വിവരം അറിയിക്കുക
Action may be taken as proposed  നിർദേശിച്ചതുപോലെ നടപടിയെടുക്കാവുന്നതാണ്
Action may be taken to purchase a ………. ഒരു…………….വാങ്ങുന്നതിനു വേണ്ട നടപടികളെടുക്കാവുന്നതാണ്
Action taken in good faith ഉത്തമവിശ്വാസത്തിൽ എടുത്ത നടപടി
Action will be taken against him ex-parte അദ്ദേഹത്തിനെതിരെ ഏകപക്ഷീയമായി നടപടിയെടുക്കുന്നതാണ്
Administrative sanction may be accorded ഭരണാനുമതി നൽകാവുന്നതാണ്
Administrative sanction may be given ഭരണാനുമതി നൽകാവുന്നതാണ്
Administrative sanction may be obtained ഭരണാനുമതി നേടാവുന്നതാണ്
Agree with the office note. Orders may be issued ആഫീസ് കുറിപ്പിനോട് യോജിക്കുന്നു.  ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്
Appearance as witness before committees സമിതികളുടെ മുമ്പാകെ സാക്ഷികളായി ഹാജരാകൽ
Application is covered by the rules അപേക്ഷ ചട്ടപ്രകാരമുള്ളതാണ്
Application may be rejected അപേക്ഷ നിരസിക്കാം
Application received after....... will be summarily rejected without further notice ....... നു ശേഷം ലഭിക്കുന്ന അപേക്ഷകൾ അറിയിപ്പുകൂടാതെ നിരസിക്കുന്നതാണ്
Approved as per remarks in the margin മാർജിനിലെ കുറിപ്പുകൾക്കനുസരണമായി അംഗീകരിച്ചു
Approved as proposed നിർദേശിച്ച പ്രകാരം അംഗീകരിച്ചു
Approved for issue വിതരണത്തിനായി അംഗീകരിച്ചത്
Arranged chronologically from top to bottom മുകളിൽനിന്ന്  താഴേക്ക് കാലാനുക്രമമായി അടുക്കിയിരിക്കുന്നു
Attention is invited to the reference cited മുകളിലെ പരാമർശത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു
Attention is invited to... ...... ലേയ്ക്ക് ശ്രദ്ധ ക്ഷണിക്കുന്നു
By special messenger പ്രത്യേക ദൂതൻ മുഖേന
Circular issued by the collector കളക്ടർ പുറപ്പെടുവിച്ച സർക്കുലർ
Clarification in respect of the Government order may be sought from the Finance Department ധനകാര്യവകുപ്പിൽനിന്ന് ഈ സർക്കാർ ഉത്തരവു സംബന്ധിച്ച് സ്പഷ്ടീകരണം തേടാവുന്നതാണ്
Clarification note put up  സ്പഷ്ടീകരണക്കുറിപ്പ് സമർപ്പിക്കുന്നു
Copy of the letter is enclosed for ready reference പെട്ടെന്നുള്ള പരിശോധനയ്ക്കായി കത്തിന്റെ പകർപ്പ് ഉള്ളടക്കം ചെയ്തിട്ടുണ്ട്
Copy of the order is forwarded for information and guidance ഉത്തരവിന്റെ പകർപ്പ് അറിവിനും മാർഗദർശനത്തിനുമായി അയക്കുന്നു
Copy of the order is forwarded for information and guidance ഉത്തരവിന്റെ പകർപ്പ് അറിവിനും മാർഗദർശനത്തിനുമായി അയക്കുന്നു
Decision will be communicated to the complainant shortly തീരുമാനം പരാതിക്കാരനെ ഉടൻതന്നെ അറിയിക്കുന്നതാണ്
Delay in submission of the file is regretted ഫയൽ സമർപ്പിക്കുവാൻ കാലതാമസം വന്നതിൽ ഖേദിക്കുന്നു
Details will be furnished as soon as the same is received വിശദാംശങ്ങൾ കിട്ടിയാലുടൻതന്നെ അറിയിക്കുന്നതാണ്
Draft has been amended accordingly  അപ്രകാരം കരടിന് ഭേദഗതി വരുത്തിയിട്ടുണ്ട്
Draft is concurred in കരടിനോട് യോജിക്കുന്നു
Draft letter will be put up if the suggestions are approved നിർദേശങ്ങൾ അംഗീകരിക്കുന്നുവെങ്കിൽ  കരടു കത്ത് സമർപ്പിക്കുന്നതാണ്.
Draft minutes of the meeting is submitted for approval യോഗ നടപടിക്കുറിപ്പിന്റെ കരട് അംഗീകാരത്തിനായി സമർപ്പിക്കുന്നു
Draft need not be amended കരട് ഭേദഗതി വരുത്തേണ്ടതില്ല
Draft need not be issued കരട് പുറപ്പെടുവിക്കേണ്ടതില്ല
Draft office order is put up for approval ഓഫീസ് ഉത്തരവിന്റെ കരട് അംഗീകാരത്തിനായി സമർപ്പിക്കുന്നു
Draft reply as ordered above may be put up മേൽ ഉത്തരവു പ്രകാരമുള്ള മറുപടിയുടെ കരട് സമർപ്പിക്കാം
Draft reply is put up for approval മറുപടിയുടെ കരട് അംഗീകാരത്തിനായി സമർപ്പിക്കുന്നു
Draft sanction putup for approval അനുമതിയുടെ കരട് അംഗീകാരത്തിന് സമർപ്പിക്കുന്നു
Drafting capacity കരടു തയാറാക്കാനുള്ള കഴിവ്
Drafts and notes കരടുകളും കുറിപ്പുകളും
File is not readily traceable ഫയൽ വേഗത്തിൽ കണ്ടുകിട്ടുന്നില്ല
File is quite in order ഫയൽ തികച്ചും ക്രമപ്രകാരമുള്ളതാണ്
File is resubmitted as directed on pre-page മുൻപുറത്തെ നിർദേശമനുസരിച്ച് ഫയൽ വീണ്ടും സമർപ്പിക്കുന്നു
File is seen and returned  ഫയൽ കണ്ടു മടക്കി
File may be closed as R. Dis  ഫയൽ ആർ.ഡിസ് ആയി തീർപ്പാക്കാവുന്നതാണ്
First appellate authority ഒന്നാം അപ്പീലധികാരി
Follow - up action തുടർനടപടി
Follow-up letters തുടർന്നുള്ള കത്തുകൾ
For information only അറിവിലേക്കു മാത്രം
For kind perusal  സദയം വായിച്ചു നോക്കുന്നതിന്
For onward transmission  തുടർന്ന് അയക്കുന്നതിന്
For secretary to government ഗവണ്മെന്റ് സെക്രട്ടറിക്കുവേണ്ടി
For the time being in force തൽസമയം പ്രാബല്യത്തിലിരിക്കുന്ന
Formal approval of the government is necessary സർക്കാരിന്റെ ഔപചാരികമായ അംഗീകാരം ആവശ്യമാണ്
Forward the accompanying letter ഇതോടൊപ്പമുള്ള കത്തയക്കുക
Forwarded for compliance നിർദേശം പാലിക്കുന്നതിനായി അയക്കുന്നു
Forwarded for disposal തീർപ്പാക്കുന്നതിനായി അയക്കുന്നു
Forwarded for necessary action ആവശ്യമായ നടപടികൾക്കായി അയക്കുന്നു
Furniture is not in stock at present ഫർണിച്ചറുകൾ സ്റ്റോക്കില്ല
Further proceedings dropped തുടർനടപടികൾ അവസാനിപ്പിച്ചു
Further proceedings may be dropped മേൽനടപടികൾ അവസാനിപ്പിക്കാവുന്നതാണ്
Further report from the……….. may be awaited … നിന്നുള്ള തുടർറിപ്പോർട്ടിനായി  കാത്തിരിക്കാവുന്നതാണ്
Government is pleased to sanction  സർക്കാർ അനുമതി നൽകുന്നു
Government order has restrospective effect സർക്കാർ ഉത്തരവിന് മുൻകാലപ്രാബല്യമുണ്ട്
Having the force of law നിയമ പ്രാബല്യമുള്ള 
He may be exonerated from the charges levelled against him അവനെതിരെ ചുമത്തിയ കുറ്റങ്ങളിൽ നിന്നവനെ മുക്തനാക്കാവുന്നതാണ്
He may be reminded to forward the report റിപ്പോർട്ടയക്കാൻ അയാളെ ഓർമിപ്പിക്കാവുന്നതാണ്
He may be warned to resist from indulging in such practice ഇത്തരം രീതികളിൽനിന്നു പിൻവാങ്ങണമെന്ന് അദ്ദേഹത്തെ താക്കീത് ചെയ്യാവുന്നതാണ്
He should explain why disciplinary action should not be taken against him എന്തുകൊണ്ട് തനിക്കെതിരെ ശിക്ഷണനടപടി എടുത്തുകൂടാ എന്നദ്ദേഹം വിശദീകരിക്കണം
Hence forth the file shall be submitted through the section officer ഇനിമേലാൽ സെക്ഷൻ ഓഫീസർ മുഖാന്തരം ഫയൽ സമർപ്പിക്കണം
I agree with the suggestions of the …. Officer noted in paras 9 and 12 above  …... ഓഫീസർ ഖണ്ഡിക 9, 12 എന്നിവയിൽ രേഖപ്പെടുത്തിയിരിക്കുന്ന നിർദേശങ്ങളോട് ഞാൻ യോജിക്കുന്നു
I agree with 'X' noted above മുകളിൽ  'ത' അടയാളം ചെയ്ത ഭാഗത്തോട് ഞാൻ യോജിക്കുന്നു
I am directed  എന്നോട് നിർദേശിച്ചിരിക്കുന്നു
I am to inform you that എനിക്ക് നിങ്ങളെ അറിയിക്കേണ്ടതെന്തെന്നാൽ
I claim notice ഞാൻ മുന്നറിയിപ്പ് അവകാശപ്പെടുന്നു
I concur with the proposal  ഈ നിർദേശത്തോട് ഞാൻ യോജിക്കുന്നു
I don’t hold with your idea ഞാൻ നിങ്ങളുടെ ആശയവുമായി യോജിക്കുന്നില്ല
I donot see any reason to intervene the orders of the District Officer ജില്ലാ ഓഫീസറുടെ ഉത്തരവിൽ ഇടപെടുവാൻ യാതൊരു കാരണവും ഞാൻ കാണുന്നില്ല
I have the honour to refer to ...... ഞാൻ താങ്കളുടെ ശ്രദ്ധ..... ലേക്ക് ക്ഷണിക്കട്ടെ
I hold by the Government ഞാൻ സർക്കാരിന്റെ പക്ഷത്താണ്
If the information is not received by the prescribed date, reminder will be put up നിർദിഷ്ട തീയതിക്കുള്ളിൽ വിവരം കിട്ടുന്നില്ലെങ്കിൽ ഒരു ഓർമക്കുറിപ്പ് സമർപ്പിക്കാവുന്നതാണ്
In accordance with the prescribed principles നിർദിഷ്ട തത്ത്വങ്ങളനുസരിച്ച് 
In continuation of the letter referred above മുകളിൽ പരാമർശിച്ച കത്തിന്റെ തുടർച്ചയായി
In season and out of season  തക്കസമയത്തും അനവസരത്തിലും
In the capacity of magistrate മജിസ്‌ട്രേറ്റ് എന്ന നിലയിൽ 
In the presence of witnesses സാക്ഷികളുടെ സാന്നിധ്യത്തിൽ
In the proceedings read as first and second papers above മുകളിൽ ഒന്നും രണ്ടും കടലാസ്സുകളിലായി പരാമർശിച്ച നടപടിക്രമങ്ങളിൽ 
Interlinations should not be made ഇടവരികൾ ചേർക്കരുത്
It comes outside the ambit of section 158 ഇത് 158-ാം വകുപ്പിന്റെ പരിധിക്ക് പുറത്തുള്ളതാണ്
It is enclosed herewith ഇതോടൊപ്പം ചേർത്തിരിക്കുന്നു, 
It is hereby acknowledged ഇതിനാൽ കൈപ്പറ്റിയിരിക്കുന്നു
It is hereby informed ഇതിനാൽ അറിയിക്കുന്നു
It is submitted that സമർപ്പിക്കുന്നതെന്തെന്നാൽ
Keep the extracts from the notes in the stock file ഈ കുറിപ്പുകളിൽനിന്നുള്ള ഭാഗം കരുതൽ ഫയലിൽ സൂക്ഷിക്കുക
Keep the matter in abeyance until a decision on appeal has been taken  അപ്പീലിൽ തീരുമാനമാകുന്നതുവരെ ഈ വിഷയത്തിന്മേലുള്ള നടപടി നിർത്തി വയ്ക്കാവുന്നതാണ്
Kindly acknowledge the receipt of the cheque ദയവായി ചെക്ക് കൈപ്പറ്റിയത് അറിയിക്കുക
Kindly be treated as urgent ദയവായി ഇത് അടിയന്തരമായി കരുതാൻ അപേക്ഷിക്കുന്നു
Kindly make a special note of this decision ദയവായി ഈ തീരുമാനം പ്രത്യേകം ശ്രദ്ധയിൽ വയ്ക്കുക
Kindly refer to my D.O. letter no...... dated.... എന്റെ .......തീയതിയിലെ ....ാം നമ്പർ അർദ്ധ ഔദ്യോഗിക കത്ത് ദയവായി കാണുക
Kindly refer to your letter no..... dated.....  ദയവായി ...... തീയതിയിലെ ..... നമ്പർ കത്ത് കാണുക
Kindly see the preceding note with reference to the query at prepage മുൻപുറത്ത് ഉന്നയിച്ച ചോദ്യത്തോടനുബന്ധിച്ച് മേൽകൊടുത്തിരിക്കുന്ന കുറിപ്പ് ദയവായി കണ്ടാലും
Kindly see the preceding notes ദയവായി മുൻകുറിപ്പുകൾ കണ്ടാലും
Last date for the receipt of application with out fine is....... പിഴകൂടാതെ അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം ....... ആണ്
Liabilities against him have been completely recovered അദ്ദേഹത്തിന്റെ ബാധ്യതകൾ പൂർണമായൂം തീർപ്പാക്കിയിരിക്കുന്നു.  
Lodge a complaint പരാതി ബോധിപ്പിക്കുക
make rules or regulations for the appointment നിയമനത്തിനായുള്ള ചട്ടങ്ങളോ നിബന്ധനകളോ ഉണ്ടാക്കുക
management of vested forest നിക്ഷിപ്ത വനങ്ങളുടെ മേൽനോട്ടം
May be approved അംഗീകരിക്കാവുന്നതാണ്
May be communicated to all departments in Secretariat for furnishing nominations നാമനിർദേശം ലഭ്യമാക്കുന്നതിനായി സെക്രട്ടറിയേറ്റിലെ എല്ലാ വകുപ്പുകളെയും അറിയിക്കാവുന്നതാണ്
May be communicated to all officers and sections for information and necessary action അറിവിലേക്കും അനന്തര നടപടികൾക്കുമായി എല്ലാ ഓഫീസർമാരെയും സെക്ഷനുകളെയും അറിയിക്കാവുന്നതാണ്
May be filed ഫയൽ ചെയ്യാവുന്നതാണ്
May be passed for payment രൂപ നൽകാൻ ഉത്തരവിടാവുന്നതാണ്
May be reckoned with  കണക്കിലെടുക്കാവുന്നതാണ്
Necessary notification may be issued at the earliest  ആവശ്യമായ വിജ്ഞാപനം എത്രയും വേഗം പുറപ്പെടുവിക്കാവുന്നതാണ്
No action on our part seems to be called for നാം എന്തെങ്കിലും നടപടി എടുക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല
No action seems to be called for in this file ഈ ഫയലിൽ ഒരു നടപടിയും എടുക്കേണ്ടതായി തോന്നുന്നില്ല
No action seems to be called for on our part നമ്മുടെ ഭാഗത്തുനിന്ന് എന്തെങ്കിലും നടപടി എടുക്കേണ്ടതായി തോന്നുന്നില്ല
No decision has so far been taken in the matter ഈ വിഷയത്തിൽ ഇതുവരെ ഒരു തീരുമാനവുമെടുത്തിട്ടില്ല
No further action is called for തുടർനടപടി ആവശ്യമില്ല
Notification may be issued in supersession of the old one പഴയത് റദ്ദുചെയ്തുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കാവുന്നതാണ്
Order is modified to the above extent മേൽപ്പറഞ്ഞ പ്രകാരം ഉത്തരവ് ഭേദഗതി ചെയ്തു
Order may be modified accordingly ഉത്തരവ് അപ്രകാരം ഭേദഗതി വരുത്താവുന്നതാണ്
Order with the copy of the records submitted for necessary action ആവശ്യമായ നടപടിക്കായി ഉത്തരവും രേഖകളുടെ പകർപ്പും സമർപ്പിക്കുന്നു
Paper under consideration പരിഗണനയിലിരിക്കുന്ന കടലാസ്
Papers have been amalgamated കടലാസുകൾ സംയോജിപ്പിച്ചിട്ടുണ്ട്
Report has not been submitted inspite of several reminders അനേകം ഓർമ്മക്കുറിപ്പുകൾ അയച്ചിട്ടും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല
Report is placed below for onward transmission to government സർക്കാരിലേക്ക് അയച്ചുകൊടുക്കുന്നതിനായി റിപ്പോർട്ട് ചുവടെ വച്ചിരിക്കുന്നു
Report is sent herewith റിപ്പോർട്ടുകൾ ഇതു സഹിതം അയക്കുന്നു
Report may be called from the ……….. ………..ൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെടാവുന്നതാണ് 
Report may be called from the Director ഡയറക്ടറിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെടാവുന്നതാണ് 
Return of the file may kindly be expedited ഫയൽ എത്രയും വേഗം മടക്കി അയച്ചാൽ കൊള്ളാം
Return of the main file may be awaited പ്രധാന ഫയൽ മടങ്ങിവരും വരെ കാത്തിരിക്കാവുന്നതാണ്
Revenue Department have not yet returned our file റവന്യൂവകുപ്പ് നമ്മുടെ ഫയൽ ഇനിയും തിരിച്ചയച്ചിട്ടില്ല
secretary may note it carefully സെക്രട്ടറി ഇത് ശ്രദ്ധാപൂർവം കണക്കിലെടുക്കണം
Special permission of the government സർക്കാരിന്റെ പ്രത്യേകാനുമതി
Submit file with circulation note ചംക്രമണക്കുറിപ്പ് സഹിതം ഫയൽ സമർപ്പിക്കുക
Submitted for information അറിവിലേക്കായി സമർപ്പിക്കുന്നു
Submitted for orders ഉത്തരവിനായി സമർപ്പിക്കുന്നു
Submitted with reference to Secretary’s note സെക്രട്ടറിയുടെ കുറിപ്പു പ്രകാരം സമർപ്പിക്കുന്നത്
Substitute may be appointed against the leave vacancy അവധിസ്ഥാനത്ത് ഒരാളെ പകരം നിയമിക്കാവുന്നതാണ്
Such behaviour is highly objectionable, irregular and against office discipline ഇത്തരം പെരുമാറ്റം അങ്ങേയറ്റം ആക്ഷേപാർഹവും ക്രമരഹിതവും അച്ചടക്കവിരുദ്ധവുമാണ്
The amendment of the rules ചട്ടങ്ങൾക്കുള്ള ഭേദഗതി
The application is covered by the rules അപേക്ഷ ചട്ടപ്രകാരമുള്ളതാണ്
The decision will be communicated to the complainant shortly തീരുമാനം പരാതിക്കാരനെ ഉടൻതന്നെ അറിയിക്കുന്നതാണ്
The matter is still under consideration of the ………….. ഈ വിഷയം ഇപ്പോഴും……...ന്റെ പരിഗണനയിലാണ്
The matter is under active consideration ഈ കാര്യം സജീവ പരിഗണനയിലാണ്
The notes and orders at pages 213 to 233 may be seen in this connection ഇതോടനുബന്ധിച്ച് 213 മുതൽ 233 വരെയുള്ള പുറങ്ങളിലുള്ള കുറിപ്പുകളും ഉത്തരവുകളും നോക്കാവുന്നതാണ്
The records relating to house keeping activities ഓഫീസ് സംവിധാന പ്രവർത്തനങ്ങൾ സംബന്ധിച്ച രേഖകൾ
The relevant file is not traceable inspite of a thorough search സൂക്ഷ്മമായ അന്വേഷണം നടത്തിയിട്ടും ബന്ധപ്പെട്ട ഫയൽ കണ്ടെത്താനാകുന്നില്ല
The report has not been submitted inspite of several reminders അനേകം ഓർമ്മക്കുറിപ്പുകൾ അയച്ചിട്ടും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല
The report is fowarded herewith for necessary action as required in the reference cited above മുകളിലെ പരാമർശപ്രകാരം ആവശ്യപ്പെട്ട റിപ്പോർട്ട് ഉചിതമായ നടപടിക്കായി ഇതോടൊപ്പം അയക്കുന്നു
The report is placed below for onward transmission to government സർക്കാരിലേക്ക് അയച്ചുകൊടുക്കുന്നതിനായി റിപ്പോർട്ട് ചുവടെ വച്ചിരിക്കുന്നു
The report is sent herewith റിപ്പോർട്ടുകൾ ഇതു സഹിതം അയക്കുന്നു
The representation may be rejected ഈ നിവേദനം നിരസിക്കാവുന്നതാണ്
The request may be rejected ഈ അപേക്ഷ നിരസിക്കാവുന്നതാണ്
The required papers are placed below ആവശ്യപ്പെട്ട കടലാസ്സുകൾ അടിയിൽ വച്ചിട്ടുണ്ട്
The requisite information has already been sent to that office ആവശ്യമുള്ള വിവരങ്ങൾ  ആ ആഫീസിലേക്ക് മുമ്പിനാലേ അയച്ചിട്ടുണ്ട്
The requisite information is not available in this department ആവശ്യമായ വിവരങ്ങൾ ഈ വകുപ്പിൽ ലഭ്യമല്ല
The return of the file may kindly be expedited ഫയൽ എത്രയും വേഗം മടക്കി അയച്ചാൽ കൊള്ളാം
This File may be closed as R. Dis  ഈ ഫയൽ ആർ.ഡിസ് ആയി തീർപ്പാക്കാവുന്നതാണ്
This is to acknowledge the receipt of your letter No.... dated....  നിങ്ങളുടെ ....... ാം തീയതിയിലെ ....... ാം നമ്പർ കത്ത് ഇതിനാൽ കൈപ്പറ്റിയിരിക്കുന്നു
This matter may be overlooked  ഈ കാര്യം അവഗണിക്കാവുന്നതാണ്
This matter may be placed in the meeting for discussion ഇക്കാര്യം ചർച്ചയ്ക്കായി യോഗത്തിൽ വയ്ക്കാവുന്നതാണ്
This may be done as illustrated below:  ഇത് താഴെപ്പറയുന്ന രീതിയിൽ ചിത്രീകരിച്ച് വ്യക്തമാക്കാവുന്നതാണ്
This may be kept pending till a decision is taken on the main file പ്രധാന ഫയലിൽ ഒരു തീരുമാനമുണ്ടാകുന്നതുവരെ ഇത് നിലവിൽ വയ്ക്കാം
This may kindly be treated as urgent ദയവായി ഇത് അടിയന്തരമായി കരുതാൻ അപേക്ഷിക്കുന്നു
This necessitated suitable amendment in the............. ഇത്.................ൽ ഉചിതമായ ഭേദഗതി ആവശ്യമാക്കിത്തീർത്തു
Through proper channel ഉചിതമാർഗേണ
Through special messenger പ്രത്യേക ദൂതൻ വശം
Under the auspices of...... ........ന്റെ ആഭിമുഖ്യത്തിൽ
Under the circumstances നിലവിലിരിക്കുന്ന സാഹചര്യത്തിൽ/പരിതഃസ്ഥിതിയിൽ
Under the context otherwise requires സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം
Under the influence of drinks or drugs മദ്യത്തിന്റെയോ മയക്കുമരുന്നുകളുടെയോ സ്വാധീനത്തിൽ
Undersigned is directed to acknowledge the receipt of the file ഈ ഫയൽ കൈപ്പറ്റിയിരിക്കുന്നു എന്നറിയിക്കാൻ ചുവടെ ഒപ്പിട്ടിരിക്കുന്നയാളെ ചുമതലപ്പെടുത്തിയിരിക്കുന്നു
Unless expressly authorised by the Accountant General അക്കൗണ്ടന്റ് ജനറൽ സുവ്യക്തമായി അധികാരപ്പെടുത്തിയിട്ടില്ലാത്ത പക്ഷം
Unless otherwise expressly provided മറ്റുപ്രകാരം വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടില്ലെങ്കിൽ
Unless sooner dissolved നേരത്തെ പിരിച്ചു വിടാത്ത പക്ഷം
Unless the context otherwise requires സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം
Unless the contrary appears from the context സന്ദർഭത്തിൽ നിന്ന് വിരൂദ്ധമായി തോന്നാത്തപക്ഷം
Unless the contrary is proved വിപരീതമായത് തെളിയിക്കപ്പെടാത്ത പക്ഷം
Unnecessary reference and piece meal references ആവശ്യമില്ലാത്ത പരാമർശങ്ങളും ഭാഗികമായ പരാമർശങ്ങളും
Verified and found correct ഒത്തുനോക്കി ശരിയെന്നു കണ്ടു
Verified with reference to the service records and found that relevant particulars are correct സർവീസ് രേഖകൾ പരിശോധിച്ചതിൽ പ്രസക്ത വിശദാംശങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടു
Violation of orders ഉത്തരവുകളുടെ ലംഘനം
We are not concerned with this  ഇതുമായി നമുക്ക് ബന്ധമില്ല
We have no further comment ഞങ്ങൾക്ക് കൂടുതൽ അഭിപ്രായം ഒന്നുമില്ല
We may call for an enquiry report നമുക്ക് ഒരു അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെടാവുന്നതാണ്
We may have no objection to accord necessary sanction ആവശ്യമായ അംഗീകാരം നൽകുന്നതിന് നമുക്ക് ആക്ഷേപമില്ല
We may issue necessary notification നമുക്ക് ഉചിതമായ വിജ്ഞാപനം പുറപ്പെടുവിക്കാവുന്നതാണ്
We may regret our inability to agree to it അതിനോട് യോജിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു
We may remind the ……..after a week ഒരാഴ്ച കഴിഞ്ഞ് ………...നെ നമുക്ക് ഓർമിപ്പിക്കാം
We may send an interim reply to the……… ……...ന് നമുക്ക് ഒരു ഇടക്കാല മറുപടി നൽകാം.
We may wait detailed report from the ……………. ………...ൽനിന്ന്  വിശദമായ റിപ്പോർട്ട് ലഭിക്കുന്നതുവരെ നമുക്ക് കാത്തിരിക്കാവുന്നതാണ്
We need not take any action on it ഇതിന് യാതൊരു നടപടിയും എടുക്കേണ്ടതില്ല
With reference to his application അവന്റെ അപേക്ഷ പരാമർശിച്ച് 
With reference to your representation dated...... താങ്കളുടെ ......തീയതിയിലെ നിവേദനം സംബന്ധിച്ച്
With regard to item (ii) mentioned above മുകളിൽ പ്രസ്താവിച്ച ഇനം  (11) നെ സംബന്ധിച്ച്
With the concurrence of the Accountant General അക്കൗണ്ടന്റ് ജനറലിന്റെ അനുമതിയോടെ
Without any precaution or prejudice എന്തെങ്കിലും മുൻകരുതലോ മുൻധാരണയോ ഇല്ലാതെ
Without prejudice to the generalityof the provisions വ്യവസ്ഥകളുടെ സാമാന്യതയ്ക്ക് ഭംഗം വരാത്ത വിധത്തിൽ
Without prior sanction from....  ......ൽനിന്ന്  മുന്നംഗീകാരം വാങ്ങാതെ 
X' may be approved  'x' അംഗീകരിക്കാവുന്നതാണ്
Yours faithfully വിശ്വസ്തതയോടെ
Yours Sincerely ആത്മാർഥതയോടെ