അർഥം വാക്കിന്റെ താൽപ്പര്യം, ധനം, പ്രയോജനം
അർദ്ധം പകുതി
അന്യഥാ മറ്റു പ്രകാരത്തിൽ, വിപരീതമായി
അന്യദാ മറ്റൊരിക്കൽ
അകാര്യം കാര്യമല്ലാത്തത്, ചെയ്യരുതാത്തത്
അക്കാര്യം ആ കാര്യം
അകാലം തക്കതല്ലാത്ത കാലം, അശുഭകാലം, അനുചിതകാലം
അക്കാലം ആ കാലം
അധികൃതൻ അധികാരമുള്ളവൻ
അതികൃതൻ അധികമായി ചെയ്തവൻ
അധഃകൃതൻ താഴ്ത്തപ്പെട്ടവൻ
അധികൃതൻ അധികാരമുള്ളവൻ
അധികമാകുക  കൂടുതലാകുക
അധികരിക്കുക അടിസ്ഥാനപ്പെടുത്തുക, പരാമർശിക്കുക
അന്ത്യം അവസാനത്തേത്
അന്തം അവസാനം
അന്ധസ്സ് ചോറ്, ആഹാരം, ഭക്ഷണം
അന്തസ്സ് യോഗ്യത, മാന്യത, പ്രൗഢി
അപദാനം പ്രശസ്തി, ഉൽക്കൃഷ്ട കൃത്യം
അപതാനം ഒരിനം വാതരോഗം
അപദം ഇഴജന്തു
അപഥം ചീത്തവഴി, ദുർമാർഗ്ഗം
ആവശ്യം വേണ്ടത്
അവശ്യം കൂടിയേ തീരൂ എന്ന മട്ടിൽ, നിശ്ചയമായും
ആപാദം പാദം വരെ, പാദത്തോളം
ആപാതം വീഴ്ച, ആക്രമണം
ആതിഥേയൻ അതിഥിയെ സത്കരിക്കുന്നവൻ
ആദിതേയൻ ദേവൻ (അദിതിയുടെ മകൻ)
ആകാരം ആകൃതി, രൂപം
ആഗാരം വീട്
ആവൃത്തി തവണ, പ്രാവശ്യം
ആവർത്തിക്കുക വീണ്ടും വീണ്ടും ചെയ്യുക
ഉദ്ദേശം ഏകദേശം
ഉദ്ദേശ്യം ലക്ഷ്യം
ഏകദാ ഒരിക്കൽ
ഏകധാ ഒരേ രീതിയിൽ
ഘാതകൻ കൊലയാളി
ഖാദകൻ ഭക്ഷിക്കുന്നവൻ
ഖാതകൻ കുഴിക്കുന്നവൻ
ക്ഷണം ക്ഷണം (ക്ഷണിക്കുക എന്നതിന്റെ നാമം)
ക്ഷണനം വധം
ഗൃഹസ്ഥിതി വീട്ടിലെ സ്ഥിതി
ഗ്രഹസ്ഥിതി ഗ്രഹങ്ങളുടെ സ്ഥിതി
ചിഹ്നം അടയാളം
ചിഹ്നനം അടയാളമിടൽ
ജാത്യന്ധൻ ജാതിവിചാരത്താൽ അന്ധൻ
ജാത്യാന്ധൻ ജന്മനാ കാഴ്ചയില്ലാത്തവൻ
തടസ്സം വിഘ്നം
തടസ്ഥം കരയിൽ (തടത്തിൽ) നിൽക്കുന്ന
തദാ അപ്പോള്‍
തഥാ അപ്രകാരം
പീഠിക മുഖവുര, ആമുഖം
പീടിക കട
പഠനം പഠിക്കൽ
പാഠനം പഠിപ്പിക്കൽ
പരാതി ആവലാതി
പരാധി അന്യന്റെ ദുഃഖം
പരിണാമം മാറ്റം
പരിമാണം അളവ്
പ്രചരണം പ്രചരിക്കൽ
പ്രചാരണം പ്രചരിപ്പിക്കൽ
പ്രതിപാദിക്കുക വിവരിക്കുക, പറയുക
പ്രതിവാദിക്കുക എതിർവാദം നടത്തുക
പ്രതിപദം പദം തോറും
പ്രതിപഥം വഴിതോറും
പ്രഭവം ഉദ്ഭവം
പ്രഭാവം മഹിമ, ശോഭ
പ്രതിബദ്ധത തന്റെ ആഗ്രഹത്തിന് അന്യനിൽ നിന്ന് ഭംഗം സംഭവിക്കൽ
പ്രതിജ്ഞാബദ്ധത അലംഘനീയ കർമബാധ്യത, പ്രതിജ്ഞ കൊണ്ട് കെട്ടപ്പെട്ട സ്ഥിതി
സമവായം വേർപിരിയാത്ത ബന്ധം
സമന്വയം കൂട്ടിയിണക്കൽ
പ്രേഷകൻ അയക്കുന്നയാള്‍ (From)
പ്രേക്ഷകൻ കാണുന്നയാള്‍ (viewer, spectator)
പ്രേക്ഷിതൻ കാണപ്പെട്ടവൻ
പ്രേഷിതൻ അയക്കപ്പെട്ടവൻ
പ്രേഷണം പറഞ്ഞയയ്ക്കൽ, സന്ദേശം
പ്രേക്ഷണം കാഴ്ച
മഹാവാക്യം വലിയവാക്യം
മഹദ്വാക്യം മഹാന്മാരുടെ വാക്യം
മഹച്ഛക്തി മഹാന്മാരുടെ ശക്തി
മഹാശക്തി വലിയ ശക്തി
യദാ എപ്പോള്‍
യഥാ എപ്രകാരം
ലോപം കുറവ്
ലോഭം അത്യാഗ്രഹം, പിശുക്ക്
രോദനം കരച്ചിൽ
രോധനം തടയൽ
വദിക്കുക പറയുക
വധിക്കുക കൊല്ലുക
വയസ്സൻ വൃദ്ധൻ
വയസ്യൻ സമവയസ്സുള്ളവൻ
വിരോധാഭാസം പൊരുത്തക്കേടുണ്ടെന്ന തോന്നൽ
വൈരുദ്ധ്യം പൊരുത്തക്കേട്
വിവക്ഷ പറയാനുള്ള ആഗ്രഹം
വിവക്ഷിതം പറയാൻ ആഗ്രഹിച്ചത്
വിശ്വസ്തൻ വിശ്വാസമുള്ളവൻ
വിശ്വസ്ഥൻ വിശ്വത്തിൽ സ്ഥിതിചെയ്യുന്നവൻ
ശ്രവ്യം കേള്‍ക്കത്തക്കത്
ശ്രാവ്യം (അവശ്യം) ശ്രവിക്കേണ്ടത്
ഷഷ്ഠി ആറ്
ഷഷ്ടി അറുപത്
സംഭവ്യം സംഭവിക്കാവുന്നത്
സംഭാവ്യം സംഭവിച്ചേ തീരൂ എന്നുള്ളത്, തീർച്ചയായും സംഭവിക്കും എന്നുള്ളത്
സംഗം ചേർച്ച
സംഘം കൂട്ടം
സർവദാ എല്ലായ്പ്പോഴും
സർവഥാ എല്ലാ വിധത്തിലും
സന്താനം മക്കള്‍
സന്ധാനം കൂട്ടിച്ചേർക്കൽ
സ്വരാജ്യം തന്റെ രാജ്യം
സ്വാരാജ്യം സ്വർഗ്ഗം